രഞ്ജിത് എന്ന സംവിധായകന്റെ കൈപ്പടത്തോട് വീണ്ടും മോഹന്‍ലാല്‍ എന്ന നടന്
ചേര്ന്നുനില്ക്കുന്നു. മലയാളം കാത്തിരുന്ന കൂടിച്ചേരല്‍.
ടീംസ്പിരിറ്റിന്റെ പഴയകാലം വീണ്ടെടുത്ത് രണ്ടുപ്രതിഭകള്‍ പുതിയ
സിനിമയ്ക്കായി ഒന്നിക്കുകയാണ്.
വര്‍ഷങ്ങളുടെ
ഇടവേഴയ്ക്കുശേഷം മോഹന്‍ലാല്‍-രഞ്ജിത്ത് ടീം വരുന്നത് 'സ്പിരിറ്റു'മായാണ്.
ആല്‍ക്കഹോളിന്റെ അടിയൊഴുക്കുകള്‍ തേടുന്ന സിനിമയ്ക്ക് വ്യാഴാഴ്ച
തുടക്കമായി. കാക്കനാട് മേത്തര്വില്ലയില് നടന്ന ചടങ്ങില്‍ പൃഥ്വിരാജ്
സ്വിച്ച് ഓണ്നിര്വ്വഹിച്ചു. മാതൃഭൂമി സീനിയര്‍ പബ്ലിക്ക് റിലേഷന്‍സ്
മാനേജര്‍ കെ.ആര്.പ്രമോദ് ആദ്യ ക്ലാപ്പടിച്ചു. സംവിധായകരായ
പത്മകുമാര്‍,ദീപന്,ബിപിന്പ്രഭാകര്,നടന്മാരായ
നന്ദു,അനില്‍മുരളി ഹെഡ്ജ് ഇക്വിറ്റീസ് എം.ഡി.അലക്സ് കെ ബാബു,ബേബി മറൈന്‍
സി.ഇ.ഒ ജേക്കബ്ബ് കെ.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
കമ്പ്യൂട്ടറിനുമുന്നിലിരിക്കുന്ന മോഹന്‍ലാലിന്റെ രംഗമാണ് രഞ്ജിത് ആദ്യം ചിത്രീകരിച്ചത്. രഘുനന്ദന് എന്നാണ് ലാലിന്റെ കഥാപാത്രത്തിന്റെ പേര്.
കനിഹയാണ് നായിക. തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്
മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മധു,തിലകന്,ലെന,കല്‍പ്പന
തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി
പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 'സ്പിരിറ്റി'ന്റെ പ്രധാനലൊക്കേഷന്‍
കൊച്ചിയാണ്. ഛായാഗ്രാഹണം: വേണു. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഷഹബാസ്
അമന് ഈണം പകരുന്നു. യേശുദാസും വിജയ് യേശുദാസും ഗായത്രിയുമാണ് ഗായകര്‍..