ഹിന്ദി ബോഡിഗാര്‍ഡിന്‍റെ
അത്ഭുതാവഹമായ വിജയത്തിന് ശേഷം സംവിധായകന്‍ സിദ്ദിക്ക് ഒരു മലയാള ചിത്രം
ഒരുക്കുകയാണ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന് ‘ലേഡീസ് ആന്‍റ്
ജെന്‍റില്‍മാന്‍’ എന്ന് പേരിട്ടു. ഒരുപാട് യുവതികളുടെ ഇഷ്ടം കവരുന്ന
ഒരാളായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
രണ്ട് പതിറ്റാണ്ടിന് മുമ്പ് ‘വിയറ്റ്നാം കോളനി’ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു സിദ്ദിക്കും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചത്. അത് വമ്പന്‍ ഹിറ്റായി. അതിന് ശേഷം ഇരുവര്‍ക്കും ഒത്തുചേരാനായില്ല. ഇപ്പോള്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ ശ്രമഫലമായാണ് ഹിറ്റ്മേക്കറും യൂണിവേഴ്സല്‍ സ്റ്റാറും വീണ്ടും കൈകൊടുക്കുനത്.
മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ കോമഡി ലേഡീസ് ആന്‍റ് ജെന്‍റില്‍മാനില്‍ ഉണ്ടായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നു. ഒരുപാടു സ്ത്രീകളോട് ഇഷ്ടം കൂടുന്നവനാണ് ഈ ചിത്രത്തിലെ നായകന്‍. എന്നാല്‍ ഇത് മറ്റൊരു ‘കാസനോവ’യല്ല. യാദൃശ്ചികതകള്‍ അയാളെ അങ്ങനെയാക്കിത്തീര്‍ക്കുകയാണ്.
ചിത്രത്തിന്‍റെ കഥയും തിരക്കഥയും സിദ്ദിക്കിന്‍റേതുതന്നെ. 2013 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതിന് മുമ്പുതന്നെ സിദ്ദിക്ക് തന്‍റെ അടുത്ത ഹിന്ദിച്ചിത്രത്തിന്‍റെ ജോലികള്‍ തുടങ്ങും. ജോണ്‍ ഏബ്രഹാമാണ് ആ ചിത്രത്തിലെ നായകന്‍. അതിനിടെ ഫാസില്‍ ചിത്രത്തിന്‍റെ തിരക്കഥ സിദ്ദിക്ക് പൂര്‍ത്തിയാക്കി. മമ്മൂട്ടിയും മോഹന്‍ലാലും ആ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
https://www.facebook.com/ActorMohanlalOfficial