12/7/12

മാടി വരുന്നു ഡിസംബര്‍ 21നു ...

കര്‍മയോധ ഡിസംബര്‍ 21 ന് ...



9/29/12

Run Baby Run leads the race at Kerala Box Office

Run Baby Run leads the race at BO 

The results are out! Between August 21-September 16 (Ramzan-Onam festival), Run Baby Run secured itself the number one position at the Kerala Box Office.
Run Baby Run, directed by Joshy and starring Mohanlal-Amala Paul stands at number one position at the Kerala Box Office. The film collected a whooping amount of Rs 7.50 crore in just 10 days. Run Baby Run was screened on 105 screens in Kerala and outside. The distributors share for the film after tax and theatre charges was approximately Rs 4.25 cr.
At the second spot is Dileep's comic-caper Mr Marumakan. The film collected nearly Rs 3.90 crore and is one of the best films of Dileep.
Not far behind is superstar Mammootty's Thappana. Thatathil Marayathu, directed by Vineeth Sreenivasan is at the fourth spot while Dulquar Salman starrer Ustad Hotel is in the fifth spot, barely managing to hold on.

അഴിമതിക്കെതിരെ പോരാടാന്‍ മോഹന്‍ലാല്‍


തമിഴ് സംവിധായകന്‍ ഷങ്കര്‍ സംവിധാനം ചെയ്ത സിനിമകളില്‍ ഭൂരിപക്ഷവും അഴിമതിക്കും സമൂഹത്തിലെ അനീതിക്കും എതിരെയുള്ള സിനിമകളാണ്. അവയെല്ലാം മെഗാഹിറ്റുകളുമാണ്. മലയാളത്തില്‍ പക്ഷേ, അഴിമതിക്കെതിരായ സിനിമകള്‍ അപൂര്‍വ്വമായേ സംഭവിക്കാറുള്ളൂ. ആ വിഷയം കൈകാര്യം ചെയ്യുന്ന ശക്തമായ സിനിമകള്‍ വരേണ്ട സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും.

അഴിമതിക്കെതിരെ അണ്ണാ ഹസാരെ ഉയര്‍ത്തിയ സമരപോരാട്ടങ്ങളുടെ ചുവടുപിടിച്ച് മലയാളത്തില്‍ ഒരു സിനിമ വരുന്നു. ‘ലോക്പാല്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമ ജോഷിയാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ എസ് എന്‍ സ്വാമി. ‘നാടുവാഴികള്‍’ എന്ന മെഗാഹിറ്റിന് ശേഷം രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് ജോഷി - എസ് എന്‍ സ്വാമി - മോഹന്‍ലാല്‍ ടീം ഒത്തുചേരുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിന്‍റെ പൂജ കഴിഞ്ഞ ദിവസം നടന്നു.

ഒരു സൂപ്പര്‍താരത്തിന്‍റെ ചിത്രം അദ്ദേഹത്തിന്‍റെ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി നിര്‍മ്മിക്കുന്നതും മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമാണ്. ‘ലോക്പാല്‍’ നിര്‍മ്മിക്കുന്നത് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എല്‍ വിമല്‍കുമാറാണ്. ഹാപ്പി ആന്‍റ് റൂബി ഗ്രൂപ്പുമായി സഹകരിച്ചാണ് വിമല്‍ ചിത്രം നിര്‍മ്മിക്കുന്നത്.

2013ല്‍ മോഹന്‍ലാലിന്‍റെ ആദ്യചിത്രമായിരിക്കും ‘ലോക്പാല്‍’. റണ്‍ ബേബി റണ്ണിന്‍റെ മെഗാവിജയത്തിന് ശേഷം ജോഷി വീണ്ടും മോഹന്‍ലാലുമായി ചേരുമ്പോള്‍ പ്രേക്ഷകപ്രതീക്ഷ ഇരട്ടിയാകുന്നു

നമ്പി നാരായണനായി മോഹന്‍ലാല്‍, ‘ദി വിച്ച്‌ഹണ്ട്’ ഹിന്ദിയിലും റിലീസ് !



പരീക്ഷണ ചിത്രങ്ങളുടെ പുതിയ പാത വെട്ടിത്തുറക്കുകയാണ് മോഹന്‍ലാല്‍. ഇനി പുതിയ പകര്‍ന്നാട്ടം. ചാരവൃത്തിയുടെ പേരില്‍ ആരോപണ വിധേയനായ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനായാണ് മോഹന്‍ലാല്‍ ഇനി അഭിനയിക്കുന്നത്. മറാത്തി - ഹിന്ദി ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാളി സംവിധായകന്‍ ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം, ഹിന്ദി ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. ‘ദി വിച്ച്‌ഹണ്ട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. മോഹന്‍ലാലിന്‍റെ ഡേറ്റുകളും ഒ കെയായി. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോക്കറ്റ് സാങ്കേതികവിദ്യയില്‍ ജീനിയസായ ഒരു ശാസ്ത്രജ്ഞനായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്‍റെ കരിയറിന്‍റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ വ്യാജമായി സൃഷ്ടിക്കപ്പെട്ട ചാരക്കേസില്‍ അകപ്പെടുകയാണ്. അതോടെ അദ്ദേഹത്തിന്‍റെ ജീവിതം തന്നെ മാറിപ്പോകുന്നു.

ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ മോഹന്‍ലാല്‍ സമ്മതം അറിയിക്കുകയായിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. നമ്പി നാരായണനുമായി നടത്തിയ ദൈര്‍ഘ്യമേറിയ അഭിമുഖ സംഭാഷണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആനന്ദ് മഹാദേവന്‍ തിരക്കഥ രചിച്ചിരിക്കുന്നത്.

മൂന്നാഴ്ചകള്‍ക്ക് മുമ്പ് ആനന്ദ് മഹാദേവന്‍ തിരുവനന്തപുരത്തെത്തി നമ്പിനാരായണനെ കണ്ടു. നാലുദിവസം അദ്ദേഹത്തിനൊപ്പം താമസിച്ച് എട്ടുമണിക്കൂര്‍ നീണ്ട അഭിമുഖം തയ്യാറാക്കി. “തന്‍റെ സല്‍പ്പേര് തിരിച്ചുപിടിക്കാനുള്ള അദ്ദേഹത്തിന്‍റെ ദൃഢനിശ്ചയം നിറഞ്ഞ പ്രവര്‍ത്തികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അവസാനം അദ്ദേഹം അത് നേടി. തന്‍റെ പ്രതിയോഗികളെ അദ്ദേഹം കീഴടക്കി. ഇത് ശരിക്കും പ്രചോദിപ്പിക്കുന്ന ഒരു കഥയാണ്. ഞാന്‍ നമ്പി നാരായണനൊപ്പം ഏറെ സമയം ചെലവഴിച്ചു. എട്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്താണ് ഞാന്‍ മടങ്ങിയത്” - ആനന്ദ് മഹാദേവന്‍ പറയുന്നു.

‘വളരെ ആരാധ്യനായ ഒരു ചിന്തകന്‍. സര്‍ റിച്ചാര്‍ഡ് അറ്റന്‍‌ബെറോയെ അനുസ്മരിപ്പിക്കുന്ന രൂപം” - പ്രൊഫസര്‍ നമ്പിനാരായണനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ സംവിധായകന്‍ വ്യക്തമാക്കുന്നു.

പ്രൊഫസര്‍ നമ്പി നാരായണന്‍ 1994ലാണ് ചാരക്കേസില്‍ ആരോപണവിധേയനാകുന്നത്. അതിന്‍റെ പേരില്‍ ക്രൂശിക്കപ്പെട്ട അദ്ദേഹം ഒടുവില്‍ നിരപരാധിയാണെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരിക്കുകയാണ്.

മോഹന്‍ലാല്‍ ‘മിസ്റ്റര്‍ ഫ്രോഡ്’, ഷൂട്ടിംഗ് റഷ്യയില്‍!

 


ഗ്രാന്‍റ്‌മാസ്റ്ററിന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്നു. ‘മിസ്റ്റര്‍ ഫ്രോഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ബി ഉണ്ണികൃഷ്ണന്‍ മലയാളം വെബ്‌ദുനിയയെ അറിയിച്ചു.

‘One Man... Many Faces' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. ഏറെ നെഗറ്റീവ് ഷേഡുകളുള്ള ഒരു കഥാപാത്രത്തെയായിരിക്കും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. റഷ്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലാണ് ഈ സിനിമ ചിത്രീകരിക്കുക. വന്‍ ബജറ്റില്‍ ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡ് നിര്‍മ്മിക്കുന്നത് എ വി അനൂപ് ആണ്.

ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിരിച്ചുകൊണ്ട് ചതിക്കുന്ന, കൌശലക്കാരനായ ഒരു മനുഷ്യനായാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. വന്‍ താരനിരയാണ് ഈ സിനിമയില്‍ അണിനിരക്കുന്നത്. ഐ ലവ് മി എന്ന തന്‍റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനൊപ്പം ബി ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ മിസ്റ്റര്‍ ഫ്രോഡിന്‍റെ വണ്‍‌ലൈന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

ലോക്‍പാല്‍, ആറുമുതല്‍ അറുപതുവരെ, ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍ എന്നിവയാണ് മോഹന്‍ലാലിന്‍റെ വരുന്ന ചിത്രങ്ങള്‍. സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന് ശേഷം 2013 മാര്‍ച്ചില്‍ മിസ്റ്റര്‍ ഫ്രോഡ് ചിത്രീകരണം ആരംഭിക്കാനാണ് ബി ഉണ്ണികൃഷ്ണന്‍ തീരുമാനിച്ചിരിക്കുന്നത്

9/14/12

ആക്ഷന്‍ കിംഗ് മോഹന്‍ലാല്‍ തന്നെ, വേറെയാര്?


ആരാണ് മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ്? ആ ചോദ്യത്തിന് പെട്ടെന്ന് പല ഉത്തരങ്ങളും മനസില്‍ വന്നേക്കാം. എന്നാല്‍ ആലോചിച്ച് നോക്കിയാല്‍, മോഹന്‍ലാല്‍ എന്ന മഹാനടനാണ് മലയാള സിനിമയുടെ ആക്ഷന്‍ ഉസ്താദ് എന്ന് വ്യക്തമാകും. ആക്ഷന്‍ സിനിമകളിലൂടെയാണ് അദ്ദേഹം തന്‍റെ സൂപ്പര്‍താര പദവി ഉറപ്പിച്ചത്. ഇന്നും ആക്ഷന്‍ സിനിമകളിലൂടെയാണ് അദ്ദേഹം മെഗാഹിറ്റുകള്‍ തീര്‍ക്കുന്നതും.

ആക്ഷന്‍ ത്രില്ലറുകളില്‍ മാത്രം അഭിനയിക്കുന്ന ചില താരങ്ങള്‍ നമുക്കുണ്ട്. എന്നാല്‍ അവരൊക്കെ ഒരു നിശ്ചിത കാലയളവില്‍ മാത്രം ശോഭിക്കുകയും അതിന് ശേഷം പ്രേക്ഷകരെ മടുപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ മോഹന്‍ലാല്‍ ആക്ഷന്‍ സിനിമകളില്‍ അഭിനയിക്കുന്നത് മലയാളികള്‍ക്ക് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ആവേശകരമായ അനുഭവമാണ്. അതുകൊണ്ടുതന്നെയാണ്, മോഹന്‍ലാലിന്‍റെ പഴയ ആക്ഷന്‍ സിനിമകള്‍ക്ക് തുടര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നതും.

മോഹന്‍ലാല്‍ മലയാളത്തിന് നല്‍കിയ ഉശിരന്‍ ആക്ഷന്‍ കഥാപാത്രങ്ങളിലേക്ക് ഒരു മടക്കയാത്ര നടത്തുകയാണിവിടെ. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ആവേശം വിതറുന്ന സീക്വന്‍സുകളുമുള്ള നൂറുകണക്കിന് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. അവയെല്ലാം മികച്ച വിജയം നേടിയിട്ടുമുണ്ട്. അവയില്‍ ചിലത്, ഒരിക്കലും മറക്കാനാവാത്തതെന്ന് കരുതുന്ന ചിലത്, തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ്. മോഹന്‍ലാലിന്‍റെ ആ കഥാപാത്രങ്ങള്‍ക്കൊപ്പം മലയാള സിനിമയുടെ സുവര്‍ണകാലത്തേക്കുള്ള ഒരു സഞ്ചാരം കൂടിയാകും ഇതെന്ന കാര്യത്തില്‍ സംശയമില്ല.

മൈ ഫോണ്‍ നമ്പര്‍ ഈസ് 2255 !

 
1986 വരെ ഒരു അനിശ്ചിതത്വമായിരുന്നു. മോഹന്‍ലാല്‍ എന്ന നടന് ഏതുസ്ഥാനമാണ് നല്‍കുക എന്ന കാര്യത്തില്‍. ‘രാജാവിന്‍റെ മകന്‍’ എന്ന സിനിമ സംഭവിച്ചതോടെ അക്കാര്യത്തില്‍ തീരുമാനമായി. മലയാളത്തിന്‍റെ താരരാജാവായി ആ സിനിമ മോഹന്‍ലാലിനെ വാഴിച്ചു. കാല്‍ നൂറ്റാണ്ടിന് ശേഷവും, അന്ന് മലയാളികള്‍ നല്‍കിയ ആ സിംഹാസനത്തില്‍ മോഹന്‍ലാല്‍ തുടരുന്നു.

തമ്പി കണ്ണന്താനം - ഡെന്നിസ് ജോസഫ് ടീമിന്‍റെ വമ്പന്‍ ഹിറ്റായിരുന്നു രാജാവിന്‍റെ മകന്‍. വിന്‍‌സന്‍റ് ഗോമസ് എന്ന അധോലോക നായകനായി, നെഗറ്റീവ് കഥാപാത്രമായി മോഹന്‍ലാല്‍ കസറി. മലയാളികള്‍ക്ക് അതുവരെ അപരിചിതമായ ഒരു ആക്ടിംഗ് സ്റ്റൈലിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറായി. ആ സിനിമയില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗുകള്‍ ഇന്നും ആവേശം ജനിപ്പിക്കുന്നതാണ്.

“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു - പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍”

“മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും”

“മൈ ഫോണ്‍ നമ്പര്‍ ഈസ് 2255”

എന്തായാലും ഈ സിനിമ വീണ്ടും ജനിക്കുകയാണ് എന്നാണ് ഒടുവിലത്തെ വിവരം. തമ്പി കണ്ണന്താനം - ഡെന്നിസ് ജോസഫ് ടീം ഇതിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു

തട്ടിക്കൊണ്ടുപോയാല്‍ വിവരമറിയും !
 
ഹൈജാക്കിംഗിനെക്കുറിച്ച് എസ് എന്‍ സ്വാമി ഒരു കഥ ആലോചിച്ചപ്പോല്‍ തന്നെ കെ മധു ആവേശത്തിലായി. ഒരു വലിയ കൊള്ള സംഘം ഒരു ബസിലെ യാത്രക്കാരെ തട്ടിക്കൊണ്ടുപോകുന്നു. അവരെ എങ്ങനെ രക്ഷിക്കും? പൊലീസിന് കഴിയുന്നില്ല. ചില പ്രശ്നങ്ങളെത്തുടര്‍ന്ന് പൊലീസ് സേനയില്‍ നിന്ന് രാജിവച്ച അലി ഇമ്രാന്‍ എന്ന ഉദ്യോഗസ്ഥനെ ഈ ദൌത്യം ഏല്‍പ്പിക്കാന്‍ ഡി ഐ ജി തീരുമാനിക്കുന്നു. അലി ഇമ്രാന്‍ സാഹസികമായ നീക്കങ്ങളിലൂടെ ബസ് യാത്രക്കാരെയെല്ലാം രക്ഷിക്കുകയാണ്.

അലി ഇമ്രാനായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമയായിരുന്നു 1988ല്‍ റിലീസായ ‘മൂന്നാം മുറ’. മലയാള സിനിമയില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത ഒരു വിഷയത്തെ വളരെ തന്‍‌മയത്വത്തോടെ അവതരിപ്പിച്ച ആ സിനിമ വന്‍ ഹിറ്റായി. ഈ സിനിമ കാണാന്‍ തൃശൂര്‍ ജോസ് തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു. അലി ഇമ്രാനെ ആവേശത്തോടെയല്ലാതെ ഇന്നും സ്മരിക്കുക വയ്യ. ഈ ചിത്രം മഗുഡു എന്ന പേരില്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴും സൂപ്പര്‍ഹിറ്റായി. അലി ഇമ്രാനായി തെലുങ്കില്‍ അഭിനയിച്ചത് ഡോ. രാജശേഖറായിരുന്നു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ അന്ന് കേരളത്തില്‍ വ്യാപകമായിരുന്നു. മൂന്നാം മുറ വലിയ തരംഗമായതോടെ ചെറിയ കുട്ടികള്‍ പോലും അന്ന് പറഞ്ഞുനടന്നിരുന്നത് ഓര്‍ക്കുന്നു - “ഇനി തട്ടിക്കൊണ്ടുപോയാല്‍ വിവരമറിയും. അലി ഇമ്രാന്‍ കൈകാര്യം ചെയ്തോളും” !

ദേശാഭിമാനം തുളുമ്പിയ സിനിമ !

ചില സംവിധായകര്‍ സിനിമയെ വളരെ അലക്‍ഷ്യമായാണ് കൈകാര്യം ചെയ്യുന്നത്. ഇവര്‍ എന്താണ് സിനിമയെക്കുറിച്ച് കരുതിയിരിക്കുന്നത്? ഈ മീഡിയയോടുള്ള ഉത്തരവാദിത്തം പലരും മറന്നുപോകുന്നു. സമീപകാലത്തിറങ്ങിയ സിനിമകളില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ചിത്രം എന്നു പറയാവുന്നത് കീര്‍ത്തിചക്ര മാത്രമാണ്” - മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ ഹരിഹരന്‍റെ വാക്കുകളാണിത്.

മേജര്‍ രവി സംവിധാനം ചെയ്ത ‘കീര്‍ത്തിചക്ര’ മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്. മേജര്‍ മഹാദേവന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും ഉജ്ജ്വലമായ കഥാപാത്രവും. 2006ലാണ് കീര്‍ത്തിചക്ര റിലീസായത്. 15 കോടി രൂപയായിരുന്നു ആ സിനിമയുടെ നിര്‍മ്മാണച്ചെലവ്. തമിഴിലെ വമ്പന്‍ നിര്‍മ്മാതാവായ ആര്‍ ബി ചൌധരി നിര്‍മ്മിച്ച ഈ ചിത്രം 20.8 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി.

കോ, മുഖം‌മൂടി തുടങ്ങിയ സിനിമകളിലൂടെ ഇന്ന് തമിഴകത്ത് സൂപ്പര്‍താരമായ ജീവയുടെ ആദ്യ മലയാളചിത്രം കൂടിയായിരുന്നു കീര്‍ത്തിചക്ര. മോഹന്‍ലാലിന്‍റെ വളരെ സാഹസികമായ സ്റ്റണ്ട് രംഗങ്ങള്‍ ഈ സിനിമയുടെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന് ലെഫ്റ്റനന്‍റ് കേണല്‍ പദവി ലഭിക്കാന്‍ നിമിത്തമായത് കീര്‍ത്തിചക്രയായിരുന്നു. ‘അരണ്‍’ എന്ന പേരില്‍ ഈ സിനിമ തമിഴിലേക്ക് ഡബ്ബ് ചെയ്തു.
   

അവനെ അധോലോകം കാത്തിരുന്നു !
 
ദേവനാരായണന്‍ എന്ന അമ്പലവാസി പയ്യന്‍ നാടുവിട്ട് ബോംബെയിലെത്തി. അവിടെ അവനെ കാത്തിരുന്നത് അധോലോകത്തിന്‍റെ ചോരമണക്കുന്ന വഴികളായിരുന്നു. അവിടെ അവന്‍ രാജാവായി. ബോംബെ അധോലോകം അവന്‍റെ ചൊല്‍പ്പടിയില്‍ നിന്നു. എല്ലാം ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തിയ അവനെ കാത്തിരുന്നതും അത്ര ശുഭകരമായ കാര്യങ്ങളായിരുന്നില്ല.

ബോംബെ അധോലോകത്തിന്‍റെ കഥ പറഞ്ഞ ഈ സിനിമയുടെ പേര് ‘ആര്യന്‍’. ദേവനാരായണന്‍ എന്ന നായകനായി മോഹന്‍ലാല്‍. പ്രിയദര്‍ശന്‍റെ ലക്ഷണമൊത്ത ആദ്യ ആക്ഷന്‍ സിനിമ. ടി ദാമോദരന്‍റെ രചന. 1988ല്‍ പുറത്തിറങ്ങിയ ഈ സിനിമ ബ്ലോക്ക് ബസ്റ്ററായിരുന്നു. അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ ചിത്രം തിരുത്തിയെഴുതി.

വെള്ളാനകളുടെ നാട്, ആര്യന്‍, ചിത്രം എന്നീ പ്രിയദര്‍ശന്‍ സിനിമകള്‍ നാലുമാസങ്ങളുടെ ഇടവേളയിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഇവ മൂന്നും വമ്പന്‍ ഹിറ്റുകളായി മാറി. 

കുറ്റവാളി ആരായിരുന്നാലും അവന് പിന്നാലെ...
 
“കുറ്റവാളി ആരായിരുന്നാലും അവന് പിന്നാലെ ഒരു പിന്‍‌ഗാമി ഉണ്ടായിരിക്കും” - പ്രണവം ആര്‍ട്സിന്‍റെ ബാനറില്‍ മോഹന്‍ലാല്‍ നിര്‍മ്മിച്ച ‘പിന്‍‌ഗാമി’ എന്ന ചിത്രത്തിന്‍റെ പരസ്യവാചകമായിരുന്നു അത്. തന്‍റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറി സത്യന്‍ അന്തിക്കാട് ഒരുക്കിയ സിനിമയായിരുന്നു ‘പിന്‍‌ഗാമി’. രഘുനാഥ് പലേരിയായിരുന്നു തിരക്കഥാകൃത്ത്.

ക്യാപ്ടന്‍ വിജയ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് പിന്‍‌ഗാമിയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. തിലകന്‍ അവതരിപ്പിച്ച കുമാരേട്ടന്‍ എന്ന കഥാപാത്രത്തിന്‍റെ കൊലപാതകം അന്വേഷിക്കുന്ന അയാള്‍ ഒടുവില്‍ എത്തിച്ചേരുന്നത് തന്‍റെ പിതാവിന്‍റെ ഘാതകരുടെ അടുത്താണ്. 1994ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ് ഒന്നരക്കോടി രൂപയായിരുന്നു. ചിത്രം രണ്ടുകോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി.

ഈ സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും അകന്നു. പിന്നീട് 2006ല്‍ ‘രസതന്ത്രം’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 

മയക്കുമരുന്നു മാഫിയയുടെ കഥ


PRO
കോവളം ബീച്ചിലെ മയക്കുമരുന്നു മാഫിയയുടെ കഥയുമായി 1989ലാണ് സീസണ്‍ പ്രദര്‍ശനത്തിനെത്തിയത്. മലയാള സിനിമയ്ക്ക് അതുവരെ പരിചയമില്ലാത്ത പ്രമേയവും പശ്ചാത്തലവുമായിരുന്നു സീസണിന്‍റേത്. ഡ്രഗ് മാഫിയയുടെ ആക്രമണത്തില്‍ ജീവന്‍ എന്ന ഫോറിന്‍ ഗുഡ്സ് കച്ചവടക്കാരന്‍റെ സുഹൃത്തുക്കള്‍ കൊല്ലപ്പെടുന്നതും ആ കേസില്‍ അയാള്‍ ജയിലിലാകുന്നതുമായിരുന്നു കഥ. ജയില്‍ ചാടുന്ന ജീവന്‍ പ്രതികാരം ചെയ്യുകയാണ്.

“എന്‍റെ പേര് ജീവന്‍. മഞ്ഞില്‍ കുളിച്ച ഈ പ്രഭാതവും തെരുവു വിളക്കുകളുമെല്ലാം കുറച്ചുവര്‍ഷത്തേക്ക് എനിക്ക് നഷ്ടമാകുകയാണോ എന്ന ആശങ്ക എനിക്കുണ്ട്. എങ്കിലും എനിക്ക് അക്കാര്യത്തില്‍ തെല്ലും കുറ്റബോധമില്ല” എന്ന മുഖവുരയോടെ ജീവന്‍ എന്ന കഥാപാത്രം മലയാളികള്‍ക്ക് പറഞ്ഞുതരികയായിരുന്നു ആ കഥ. പി പത്മരാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് സീസണ്‍.

മോഹന്‍ലാലിനെക്കൂടാതെ മണിയന്‍‌പിള്ള രാജു, അശോകന്‍, ഗവിന്‍ പക്കാര്‍ഡ്, ശാരി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. വയലന്‍സിന് പ്രാധാന്യം നല്‍കി പത്മരാജന്‍ സൃഷ്ടിച്ച സീസണ്‍ പക്ഷേ, ബോക്സോഫീസില്‍ വലിയ തരംഗം സൃഷ്ടിച്ചില്ല. ഇളയരാജയായിരുന്നു ചിത്രത്തിന് സംഗീതം നല്‍കിയത്.
പകരക്കാരില്ലാത്ത ഡോണ്‍
 
1987ല്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ‘ഇരുപതാം നൂറ്റാണ്ട്’. മലയാള സിനിമ അതുവരെ കണ്ടിരുന്ന ആക്ഷന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്. എസ് എന്‍ സ്വാമി രചിച്ച ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സാഗര്‍ എലിയാസ് ജാക്കി എന്ന കഥാപാത്രം തരംഗമായി മാറി. കള്ളക്കടത്തിലും അധോലോക പ്രവര്‍ത്തനത്തിലും പോലും ഒരു എത്തിക്സ് കാത്തുസൂക്ഷിക്കുന്ന ഡോണ്‍ ആയിരുന്നു സാഗര്‍ എലിയാസ് ജാക്കി. കഞ്ചാവ് ആളെക്കൊല്ലും എന്ന തിരിച്ചറിവുള്ളതിനാല്‍ മയക്കുമരുന്നിന്‍റെ ബിസിനസ് ഒരിക്കലും ചെയ്യില്ലെന്ന് ശപഥം ചെയ്ത ജാക്കി.

ഈ സിനിമ അക്കാലത്ത് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. 40 ലക്ഷം രൂപയാണ് ചെലവായത്. നാലരക്കോടി രൂപയാണ് ഇരുപതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത്. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗമായ ‘സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്’ എന്ന ചിത്രം പക്ഷേ പരാജയമായി. കെ മധുവിന് പകരം അമല്‍ നീരദായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

വളരെ യാദൃശ്ചികമായാണ് ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമ സംഭവിക്കുന്നത്. കെ മധുവിന് വേണ്ടി ഒരു സിനിമ എഴുതി നല്‍കാമെന്ന് ഡെന്നിസ് ജോസഫ് വാക്കുനല്‍കിയിരുന്നു. എന്നാല്‍ ആ പ്രൊജക്ടിന്‍റെ സമയത്ത് തിരക്കായതിനാല്‍ ഡെന്നിസിന് തിരക്കഥ എഴുതാനായില്ല. ഡെന്നിസ് നിര്‍ബന്ധിച്ചിട്ടാണ് എസ് എന്‍ സ്വാമി ‘ഇരുപതാം നൂറ്റാണ്ട്’ എഴുതാന്‍ തീരുമാനിക്കുന്നത്. അത് ചരിത്രം സൃഷ്ടിച്ച വിജയമായി മാറി.

എതിര്‍പ്പുള്ളവര്‍ തല്ലിത്തോല്‍പ്പിക്കുക !
 
ആക്ഷന്‍ സിനിമകളില്‍ മോഹന്‍ലാലിന് ഒരു താളമുണ്ട്. ആ താളം കൃത്യമായി മനസിലാക്കിയ സംവിധായകനാണ് ജോഷി. ജോഷി - മോഹന്‍ലാല്‍ ടീം ഒരുക്കിയ ‘നരന്‍’ ഏറെ പ്രത്യേകതകളുള്ള ഒരു സിനിമയായിരുന്നു. അത് നഗരത്തില്‍ സംഭവിക്കുന്ന ഒരു കഥയായിരുന്നില്ല. മുള്ളന്‍‌കൊല്ലി എന്ന ഗ്രാമത്തിലെ പച്ചമനുഷ്യരുടെ ജീവിതമായിരുന്നു. മുള്ളന്‍‌കൊല്ലി വേലായുധന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ആ ഗ്രാമത്തിന്‍റെ ഹീറോയായിരുന്നു.

‘എതിര്‍പ്പുള്ളവര്‍ തല്ലിത്തോല്‍പ്പിക്കുക’ എന്ന നിര്‍ദ്ദേശത്തോടെ വേലായുധന്‍ ചില നിയമങ്ങള്‍ മുള്ളന്‍‌കൊല്ലിയില്‍ നടപ്പാക്കിയിട്ടുണ്ട്. അത് ഗ്രാമീണര്‍ അംഗീകരിച്ചത് അവനോടുള്ള ഇഷ്ടം‌കൊണ്ട് കൂടിയായിരുന്നു. 2005 സെപ്റ്റംബര്‍ മൂന്നിന് റിലീസായ ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ് മൂന്നുകോടി രൂപയായിരുന്നു. ചിത്രം 14.56 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി.

രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതിയ നരന്‍ നിര്‍മ്മിച്ചത് ആന്‍റണി പെരുമ്പാവൂരായിരുന്നു.
സാഹസികതയുടെ അവസാനവാക്ക്
 
ആക്ഷന്‍ സിനിമകള്‍ക്ക് ഒരു പുതിയ ഡയമെന്‍‌ഷന്‍ നല്‍കിയ സിനിമയായിരുന്നു 1989ല്‍ പുറത്തിറങ്ങിയ ദൌത്യം. മോഹന്‍ലാലിന്‍റെ സാഹസിക രംഗങ്ങളായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. ക്യാപ്ടന്‍ റോയ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ഒരു ആര്‍മി വിമാനം വനത്തില്‍ തകര്‍ന്നു വീഴുന്നതും അതില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ക്യാപ്ടന്‍ റോയ് നടത്തുന്ന നീക്കങ്ങളുമാണ് ദൌത്യത്തിന്‍റെ പ്രമേയം. അനില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥയെഴുതിയത് പോസ്റ്റര്‍ ഡിസൈനര്‍ ഗായത്രി അശോകനായിരുന്നു. 1989ല്‍ ഈ സിനിമ ഒന്നരക്കോടി രൂപ മുടക്കിയാണ് നിര്‍മ്മിച്ചത്. സിനിമ വന്‍ വിജയമായി മാറി.

വനാന്തരങ്ങളിലും പാറക്കെട്ടുകളിലും കുത്തിയൊഴുകുന്ന നദികളിലുമുള്ള ആക്ഷന്‍ രംഗങ്ങള്‍ ധാരാളമുണ്ടായിരുന്നു ദൌത്യത്തില്‍. ഈ സിനിമയുടെ ടെക്നിക്കല്‍ ബ്രില്യന്‍സ് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.
പിന്നാലെ പൊലീസിന്‍റെ വെടിയുണ്ടകള്‍
 
ആര്യന് ശേഷം പ്രിയദര്‍ശന്‍ - ടി ദാമോദരന്‍ ടീം ഒരുക്കിയ അധോലോക സിനിമയായിരുന്നു അഭിമന്യു. ഈ സിനിമയ്ക്കും പശ്ചാത്തലം മുംബൈ അധോലോകമായിരുന്നു. ഹരികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഹരികൃഷ്ണന്‍ ‘ഹരിയണ്ണ’ എന്ന അധോലോക നായകനായി മാറുന്ന കഥയായിരുന്നു അഭിമന്യു പറഞ്ഞത്.

വാളെടുത്തവന്‍ വാളാല്‍ എന്ന സാമാന്യനിയമം ഹരിയണ്ണനെയും കാത്തിരിപ്പുണ്ടായിരുന്നു. അധോലോക ഭരണത്തിനൊടുവില്‍ ഒരു പലായനത്തിനിടെ അയാള്‍ പൊലീസിന്‍റെ വെടിയുണ്ടകള്‍ക്ക് ഇരയായി.

‘ക്രൈം നെവര്‍ പെയ്സ്’ എന്നായിരുന്നു അഭിമന്യുവിന്‍റെ ടാഗ്‌ലൈന്‍. ചിത്രം വന്‍ ഹിറ്റായി മാറി. അടുത്തിടെ മന്ത്രി കെ ബി ഗണേഷ്കുമാര്‍ പറഞ്ഞത് “അഭിമന്യു ഇപ്പോള്‍ ടി വിയില്‍ കാണുമ്പോഴും ആ സിനിമയുടെ പെര്‍ഫെക്ഷന്‍ കണ്ട് അത്ഭുതപ്പെടാറുണ്ട്” എന്നാണ്.
അവന്‍, കാണേണ്ട എന്നു പറയുന്നതേ കാണൂ...
 
മംഗലശ്ശേരി മാധവമേനോന്‍റെ ത്രിപ്പുത്രന്‍. അവന്‍ കാണേണ്ട എന്നു പറയുന്നതേ കാണൂ. കേള്‍ക്കേണ്ടാ എന്നു പറയുന്നതേ കേള്‍ക്കൂ. മംഗലശ്ശേരി നീലകണ്ഠന്‍ മലയാളികളുടെ മനസില്‍ കല്‍‌വിളക്കുപോലെ ജ്വലിച്ചു നില്‍ക്കുന്ന കഥാപാത്രമാണ്. ആണത്തത്തിന്‍റെ, നിഷേധത്തിന്‍റെ, സ്നേഹത്തിന്‍റെ, ശക്തിയുടെ പ്രതിരൂപം.

നല്ല കലാകാരന്‍‌മാരെയും നല്ല ചട്ടമ്പികളെയും മാത്രം ബഹുമാനിക്കുന്ന നീലകണ്ഠനെ രഞ്ജിത് എഴുതിയപ്പോള്‍ സ്ക്രീനില്‍ മോഹന്‍ലാലല്ലാതെ മറ്റൊരാളെ ചിന്തിക്കാന്‍ പോലും ആകില്ലായിരുന്നു. മുണ്ട് മാടിക്കുത്തി, മീശ പിരിച്ച്, ശത്രുവിന്‍റെ നെഞ്ചില്‍ ചവിട്ടി ആക്രോശിക്കുന്ന ദേവാസുരത്തിലെ നീലകണ്ഠന്‍ പ്രേക്ഷകര്‍ ആരാധനയോടെ നോക്കിനിന്ന കഥാപാത്രമാണ്.

മുല്ലശ്ശേരി രാജഗോപാല്‍ എന്ന എല്ലാവരുടെയും രാജുവേട്ടന്‍റെ ജീവിതമായിരുന്നു ദേവാസുരം എന്ന കഥയ്ക്കാധാരം. ഐ വി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങി മോഹന്‍ലാലിന്‍റെ പല മെഗാഹിറ്റുകളുടെയും അടിസ്ഥാനം ദേവാസുരം എന്ന ക്ലാസിക്കായിരുന്നു.

ഒരുകോടി രൂപയായിരുന്നു ദേവാസുരത്തിന് ചെലവായത്. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ‘രാവണപ്രഭു’ സംവിധാനം ചെയ്തുകൊണ്ടാണ് രഞ്ജിത് സംവിധാനരംഗത്തേക്ക് കടക്കുന്നത്. 

  അര്‍ജ്ജുനാകാന്‍ മറ്റാര്‍ക്കുമാകില്ല

1989ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി മെഗാഹിറ്റായി മാറിയ ചിത്രമാണ് ‘നാടുവാഴികള്‍’. മരിയോ പുസോയുടെ ‘ഗോഡ്ഫാദര്‍’ മലയാളീകരിച്ചതായിരുന്നു ഈ സിനിമ. മധുവും മോഹന്‍ലാലും അച്ഛനും മകനുമായി അഭിനയിച്ച ഈ സിനിമ വന്‍ ഹിറ്റായി മാറി. എസ് എന്‍ സ്വാമിയായിരുന്നു തിരക്കഥാകൃത്ത്.

അര്‍ജ്ജുന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ മിന്നിത്തിളങ്ങിയ നാടുവാഴികള്‍ മികച്ച ആക്ഷന്‍ സീനുകളാലും ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തളാലും സമ്പന്നമായിരുന്നു.

2012ല്‍ നാടുവാഴികളുടെ റീമേക്ക് റിലീസായി. ഷാജി കൈലാസ് സംവിധാനം ചെയ്ത ‘സിംഹാസനം’ എന്ന ചിത്രം പക്ഷേ ദയനീയ പരാജയമായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച അര്‍ജ്ജുനെയും പൃഥ്വിരാജിന്‍റെ അര്‍ജ്ജുനെയും പ്രേക്ഷകര്‍ താരതമ്യപ്പെടുത്തിയതായിരുന്നു സിംഹാസനം തകര്‍ന്നടിയാന്‍ കാരണം.  

കോടികള്‍ മൂല്യമുള്ള ഓട്ടക്കാലണ !
 
മംഗലശ്ശേരി നീലകണ്ഠന്‍ കഴിഞ്ഞാല്‍ മോഹന്‍ലാലിന്‍റെ ആരാധകര്‍ നെഞ്ചിലേറ്റുന്ന പ്രിയപ്പെട്ട കഥാപാത്രമാണ് ആടുതോമ.“ആടിന്‍റെ ചങ്കിലെ ചോര കുടിക്കും. അതാണ് എന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം. എന്‍റെ ജീവണ്‍ ടോണ്‍” എന്ന് കോടതിയില്‍ ജഡ്ജിയോട് പറയുന്ന തോമയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല.

1995ല്‍ പുറത്തിറങ്ങിയ ‘സ്ഫടികം’ മോഹന്‍ലാലിന് ഒരു പുതിയ ഇമേജ് സമ്മാനിച്ച ചിത്രമാണ്. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ഡോ. സി ജി രാജേന്ദ്രബാബു. തകര്‍പ്പന്‍ സംഭാഷണങ്ങളും സൂപ്പര്‍ സ്റ്റണ്ട് രംഗങ്ങളുമായിരുന്നു ഈ സിനിമയുടെ പ്രത്യേകത. സില്‍ക്ക് സ്മിതയുടെ സാന്നിധ്യവും ചിത്രത്തിന്‍റെ വിജയത്തിളക്കം കൂട്ടി. ഈ സിനിമയില്‍ ‘കുറ്റിക്കാടന്‍’ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന നടന്‍ ഇപ്പോള്‍ ‘സ്ഫടികം ജോര്‍ജ്ജ്’ എന്നാണ് അറിയപ്പെടുന്നത്.

തിലകന്‍, ഉര്‍വ്വശി, നെടുമുടി വേണു തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന താരങ്ങള്‍. സ്ഫടികം സംവിധാനം ചെയ്ത ഭദ്രന്‍ ഇപ്പോള്‍ ചിത്രങ്ങളൊന്നും ചെയ്യുന്നില്ല. 2005ല്‍ പുറത്തിറങ്ങിയ ഉടയോനാണ് അദ്ദേഹം അവസാനം ചെയ്ത സിനിമ.

തമിഴില്‍ ‘വീരാപ്പ്’, തെലുങ്കില്‍ ‘വജ്രം’, കന്നഡയില്‍ ‘മിസ്റ്റര്‍ തീര്‍ത്ഥ’ എന്നിങ്ങനെ സ്ഫടികത്തിന് റീമേക്കുകളുണ്ടായി. എന്നാല്‍ അവയൊന്നും വേണ്ടത്ര വിജയം കണ്ടില്ല.


കാര്‍ലോസ് വീണപ്പോള്‍ കണ്ണന്‍ നായര്‍ !
 
രാജാവിന്‍റെ മകന്‍ ടീം തന്നെയായിരുന്നു ‘ഇന്ദ്രജാലം’ എന്ന മെഗാഹിറ്റിന് പിന്നിലും. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിന് ഡെന്നിസ് ജോസഫായിരുന്നു തിരക്കഥ. ‘കണ്ണന്‍ നായര്‍’ എന്ന അധോലോക നായകനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ബോംബെ അധോലോകം പശ്ചാത്തലമായുള്ള ഒരു പ്രതികാര കഥയായിരുന്നു ഇന്ദ്രജാലം. ‘കാര്‍ലോസ്’ എന്ന കൊടിയ വില്ലനായി രാജന്‍ പി ദേവ് മിന്നിത്തിളങ്ങിയ ഈ സിനിമ മോഹന്‍ലാലിന്‍റെ ഗംഭീരമായ ആക്ഷന്‍ പെര്‍ഫോമന്‍സിന് ഉദാഹരണമാണ്.

1990ല്‍ പുറത്തിറങ്ങിയ ‘ഇന്ദ്രജാലം’ മെഗാഹിറ്റായി. സന്തോഷ് ശിവന്‍റെ ഛായാഗ്രഹണ മികവ് ഈ സിനിമയിലെ സംഘട്ടന രംഗങ്ങള്‍ക്ക് ഇരട്ടി പൊലിമ പകര്‍ന്നു.

അധോലോക രാജാവ് കാര്‍ലോസ് പാതിവഴിയില്‍ മരിച്ചുവീണപ്പോള്‍ കണ്ണന്‍ നായര്‍ ആ സാമ്രാജ്യത്തിന്‍റെ പുതിയ അമരക്കാരനായി. പല പ്രമുഖ സംവിധായകരും ഈ സിനിമ റീമേക്ക് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.

from http://malayalam.webdunia.com
   
   

മോഹന്‍ലാലിന്‍റെ ഇതുവരെ കാണാത്ത മുഖം !


മോഹന്‍ലാല്‍ മീശ പരിച്ചപ്പോഴൊക്കെ മലയാളത്തില്‍ മെഗാഹിറ്റുകള്‍ പിറന്നിട്ടുണ്ട്. പക്ഷേ ചില സംവിധായകര്‍ അദ്ദേഹത്തെക്കൊണ്ട് മീശ പിരിപ്പിക്കുന്നത് പതിവായപ്പോള്‍ പ്രേക്ഷകര്‍ക്ക് മടുത്തു. എങ്കിലും പൌരുഷത്തിന്‍റെ ആള്‍‌രൂപമായ മോഹന്‍ലാലിന്‍റെ മീശ പിരിച്ച മുഖം കാണാന്‍ മലയാളികള്‍ ഇടയ്ക്കിടെ ആഗ്രഹിക്കാറുണ്ട്. പുതിയ പടത്തില്‍ മോഹന്‍ലാലിന് അത്തരമൊരു വേഷപ്പകര്‍ച്ചയാണ്.

മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘കര്‍മ്മയോദ്ധ’ എന്ന ചിത്രത്തില്‍ മീശ പിരിച്ചുവച്ച മോഹന്‍ലാലിനെയാകും പ്രേക്ഷകര്‍ക്ക് ലഭിക്കുക. ഒപ്പം താടിയും വളര്‍ത്തിയിട്ടുണ്ട് എന്നൊരു പ്രത്യേകത മാത്രം. മോഹന്‍ലാലിന്‍റെ ഈ ലുക്ക് ഇപ്പോള്‍ തന്നെ വന്‍ ഹിറ്റായിക്കഴിഞ്ഞു.

മുംബൈയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ മാധവമേനോന്‍ എന്ന മാഡ് മാഡിയായാണ് മോഹന്‍ലാല്‍ കര്‍മ്മയോദ്ധയില്‍ അഭിനയിക്കുന്നത്. ഒരു എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റാണ് അയാള്‍. മുഖം നോക്കാതെ കുറ്റവാളികള്‍ക്ക് നേരെ നടപടിയെടുക്കുന്ന മാഡിയെ ആര്‍ക്കും സ്വാധീനിക്കാനാവില്ല. അയാള്‍ ഒരു പ്രത്യേക ദൌത്യവുമായി കേരളത്തിലെത്തുകയാണ്.

മേജര്‍ രവി തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ സായികുമാര്‍, ആശാ ശരത്ത്, സോന ഹൈഡന്‍, ഐശ്വര്യ ദേവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. എം ജി ശ്രീകുമാര്‍ സംഗീതം നിര്‍വഹിക്കുന്ന കര്‍മ്മയോദ്ധയുടെ ഛായാഗ്രഹണം പ്രദീപ് നായര്‍.

IT WAS ONLY A REAHERSAL OF CRIME - റണ്‍ ബേബി റണ്‍ !

 

‘റണ്‍ ബേബി റണ്‍‘ എന്ന സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ്. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ ചിത്രം എട്ടുകോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്. ദിലീപിന്‍റെ ‘മായാമോഹിനി’യെ റണ്‍ ബേബി റണ്‍ പിന്നിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.

റണ്‍ ബേബി റണ്‍ എന്ന സിനിമ എങ്ങനെയുണ്ടായി? ചില മാധ്യമങ്ങള്‍ പറയുന്നു ‘ഐ ലവ് ട്രബിള്‍’ എന്ന സിനിമയില്‍ നിന്ന് തിരക്കഥാകൃത്ത് സച്ചി പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന്. എന്നാല്‍ സച്ചി പറയുന്നത് അതൊന്നുമല്ല. ഒരു വാചകത്തില്‍ നിന്നാണ് റണ്‍ ബേബി റണ്‍ എന്ന സിനിമ ഉണ്ടായതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

“ഒരു ഇറാനിയന്‍ ഫിലിമിന്‍റെ സബ് ടൈറ്റിലില്‍ തെളിഞ്ഞ ‘IT WAS ONLY A REAHERSAL OF CRIME' എന്ന വാചകത്തില്‍ നിന്നാണ് റണ്‍ ബേബി റണ്‍ എന്ന കഥയുടെ സ്പാര്‍ക്ക് ലഭിക്കുന്നത്. പിന്നീട് ചാനലിന്‍റെ ബാക്‍ഡ്രോപ്പില്‍ കഥ പറയാന്‍ ഒരുപാട് ഹോം‌വര്‍ക്കുകള്‍ നടത്തി. അങ്ങനെയാണ് റണ്‍ ബേബി റണ്ണിന്‍റെ തുടക്കം” - സച്ചി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ജോഷിക്ക് സീറ്റുകിട്ടിയില്ല, സ്റ്റൂളില്‍ ഇരുന്ന് കണ്ടു!
 
റണ്‍ ബേബി റണ്‍ റിലീസ് ദിനത്തില്‍ സെക്കന്‍റ്‌ഷോയ്ക്ക് എറണാകുളം സരിതാ തിയേറ്ററിലാണ് സംവിധായകന്‍ ജോഷിയും തിരക്കഥാകൃത്ത് സച്ചിയും സിനിമ കാണാനെത്തിയത്. എന്നാല്‍ അവര്‍ എത്തുമ്പോള്‍ ഹൌസ് ഫുള്‍ ആയിരുന്നു. ജോഷി ഡോറിനടുത്ത് ഒരു സ്റ്റൂളിലിരുന്നും സച്ചി നിന്നും സിനിമ കണ്ടു!

ഈ സിനിമയിലെ എല്ലാ സീനുകളും പലതവണ കണ്ടതാണെങ്കിലും ജോഷിയും സച്ചിയും ആസ്വദിച്ചുതന്നെയാണ് തിയേറ്ററില്‍ സിനിമ കണ്ടത്. “പല സീനുകളിലും ജോഷി സാര്‍ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. വലിയ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്” - സച്ചി പറയുന്നു.

പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ടത് വലിയ ഒരു അനുഭവമായിരുന്നു എന്നും സച്ചി വ്യക്തമാക്കി.  

മോഹന്‍ലാല്‍ പറഞ്ഞു “ബ്രില്യന്‍റ് സ്ക്രിപ്റ്റ്” !
 
മൂകാംബികയില്‍ വച്ചാണ് സച്ചി റണ്‍ ബേബി റണ്‍നിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കുന്നത്. ഒമ്പതു ദിവസത്തോളം അവിടെ താമസിച്ച് ചിത്രത്തിന്‍റെ രണ്ടാം പകുതി എഴുതിത്തീര്‍ത്തു. പിന്നീട് സംവിധായകന്‍ ജോഷിക്ക് തിരക്കഥ വായിക്കാന്‍ കൊടുത്തു.

രാത്രി പത്തുമണിക്ക് ശേഷം സാധാരണയായി ജോഷി ആരെയും ഫോണില്‍ വിളിക്കാറില്ല. എന്നാല്‍ ‘റണ്‍ ബേബി റണ്‍’ തിരക്കഥ വായിച്ചുതീര്‍ത്തുകഴിഞ്ഞ് രാത്രി പതിനൊന്നു മണിക്ക് ശേഷം ജോഷി സച്ചിയെ വിളിച്ചു. “ഗംഭീരം, ബ്രില്യന്‍റ് സ്ക്രിപ്റ്റ്” എന്നാണ് ജോഷി പറഞ്ഞത്.

പിന്നീട് മോഹന്‍ലാലിനെ സച്ചി തിരക്കഥ വായിച്ചുകേള്‍പ്പിച്ചു. അപ്പോള്‍ അദ്ദേഹവും പറഞ്ഞത് ഇതുതന്നെ - “ബ്രില്യന്‍റ് സ്ക്രിപ്റ്റ്” !

FROM malayalam.webdunia.com
  

REVIEW RBR


റണ്‍ ബേബി റണ്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

സെവന്‍സിന് ശേഷം ജോഷി വീണ്ടും ഒരു സിനിമയുമായി എത്തിയിരിക്കുന്നു. ഇത്തവണ മോഹന്‍ലാലും ഒപ്പമുണ്ട്. ഇവര്‍ ഒരുമിച്ച ‘നരന്‍’ എന്ന സിനിമ ഇപ്പോഴും ഇടയ്ക്കിടെ കാണാറുള്ളയാളാണ് ഞാന്‍. ആ സിനിമയിലെ ചില സംഭാഷണങ്ങളിലെ ഹ്യൂമര്‍ ആലോചിച്ച് ചിരിക്കാറുണ്ട്. അതിനുശേഷം ജോഷി വളരെ സ്റ്റൈലിഷായ ചില ആക്ഷന്‍ പടങ്ങള്‍ ചെയ്തു. ഇപ്പോള്‍ വീണ്ടും ലൈറ്റ് ഹ്യൂമര്‍ ഉള്ള ഒരു ത്രില്ലര്‍ നല്‍കിയിരിക്കുന്നു - റണ്‍ ബേബി റണ്‍.

ഈ ഓണക്കാലത്തെത്തിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് റണ്‍ ബേബി റണ്‍ തന്നെ. അക്കാര്യത്തില്‍ സംശയമില്ല. കെട്ടുറപ്പുള്ള ഒരു തിരക്കഥയും ജോഷിയുടെ സംവിധാന മികവും ആര്‍ ഡി രാജശേഖറിന്‍റെ ക്യാമറയും മോഹന്‍ലാല്‍, ബിജു മേനോന്‍, അമലാ പോള്‍ എന്നിവരുടെ അഭിനയപ്രകടനങ്ങളും ഈ സിനിമയെ ഒരു ഗംഭീര എന്‍റര്‍‌ടെയ്‌നറാക്കി മാറ്റുന്നു.

ഓണക്കാലത്ത് ഒരു ആഘോഷചിത്രം നല്‍കാനുള്ള ലാലിന്‍റെ തീരുമാനം തെറ്റിയില്ല. ചിത്രം പ്രേക്ഷകര്‍ ആസ്വദിക്കുന്നു. വലിയ വിജയത്തിലേക്ക് കുതിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.

മീഡിയയുടെ പശ്ചാത്തലത്തില്‍ ഒരു കോമഡി ത്രില്ലര്‍
ഒരിക്കല്‍ പ്രണയിതാക്കളായിരുന്ന രണ്ടുപേര്‍, ക്യാമറാമാന്‍ വേണുവും(മോഹന്‍ലാല്‍), ന്യൂസ് എഡിറ്റര്‍ രേണുകയും(അമല). ഇവര്‍ ചില പ്രശ്നങ്ങളെ തുടര്‍ന്ന് പിരിഞ്ഞു. അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം വേണുവും രേണുകയും ഒന്നിക്കുകയാണ്. ഇത് മറ്റൊരു അസൈന്‍‌മെന്‍റ്. തീര്‍ത്തും ആവേശകരമായ മറ്റൊരു മിഷന്‍! തുടര്‍ന്ന് എന്തുസംഭവിക്കുന്നു എന്നതാണ് ‘റണ്‍ ബേബി റണ്‍’ എന്ന സിനിമയുടെ കഥ.

സച്ചി-സേതു കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സച്ചി സ്വതന്ത്രമായി എഴുതുന്ന ആദ്യ തിരക്കഥയാണിത്. സേതു എഴുതിയ ‘മല്ലുസിംഗ്’ ഞാന്‍ കണ്ടിരുന്നു. അതിനെ അപേക്ഷിച്ച് റണ്‍ ബേബി റണ്‍ ‘ക്ലാസിക്’ എന്ന് പറയേണ്ടിവരും. ചില പിഴവുകളൊക്കെ തിരക്കഥയിലുണ്ടെങ്കിലും അതിനെയൊക്കെ മറികടക്കാന്‍ ജോഷിക്ക് കഴിഞ്ഞിട്ടുണ്ട്.

മാധ്യമരംഗത്തെ കിടമത്സരങ്ങളുടെ പശ്ചാത്തലം സിനിമയ്ക്കുണ്ടെങ്കിലും ഇതിനെ ഒരു കോമഡി ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാനാണിഷ്ടം. കാരണം ഒരു ക്യാമറാമാന്‍റെയും എഡിറ്ററുടെയും രസകരവും അത്യന്തം സാഹസികവുമായ ഒരു യാത്രയാണ് ചിത്രത്തിന്‍റെ കാതല്‍. അതുതന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റും.

‘റോയിട്ടേഴ്സ് വേണു’വിന്‍റെ ലക്‍ഷ്യം എന്ത്?



‘റോയിട്ടേഴ്സ് വേണു’ എന്നാണ് നായകന്‍ അറിയപ്പെടുന്നത്. രാജന്‍ കര്‍ത്ത(സിദ്ദിക്ക്) എന്ന വ്യവസായിയും ഭരതന്‍ പിള്ള(സായികുമാര്‍) എന്ന രാഷ്ട്രീയക്കാരനും ഉള്‍പ്പെട്ട ഒരു അഴിമതിയുടെ വാര്‍ത്ത തേടിയുള്ള യാത്രയ്ക്കിടയിലാണ് വേണുവും രേണുകയും വേര്‍‌പിരിയുന്നത്. കല്യാണം വരെയെത്തിയ അവരുടെ ബന്ധം പിന്നീട് അകന്നുപോകുകയായിരുന്നു.

സിനിമയിലെ ചില മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് ദഹിക്കാന്‍ പ്രയാസം തോന്നും. യാഥാര്‍ത്ഥ്യവുമായി തീരെ ബന്ധമില്ലാത്തതെന്ന് തോന്നും. ചില കാര്യങ്ങള്‍ വളരെ സില്ലിയായി കൈകാര്യം ചെയ്തിരിക്കുന്നു എന്ന് തോന്നും. എന്നാല്‍ അതിനെയൊക്കെ സംവിധായകന്‍ തന്‍റെ മികച്ച ടേക്കിംഗ്സിലൂടെ മാറ്റിത്തീര്‍ത്തിരിക്കുന്നു.

സിനിമയില്‍ വലിയ പുതുമയോ അസാധാരണത്വമോ ഇല്ല. എന്നാല്‍ രസകരമായ അവതരണത്തിലൂടെ ചിത്രത്തെ ഒരു മികച്ച എന്‍റര്‍‌ടെയ്‌നറാക്കി മാറ്റാന്‍ ജോഷിക്ക് സാധിച്ചു. കഥയിലെ ചില വഴിത്തിരിവുകള്‍ നമുക്ക് പ്രവചിക്കാവുന്നത് തന്നെയാണ്. എന്നാല്‍ അതൊന്നും സിനിമയുടെ ടോട്ടല്‍ പേസിനെ ബാധിക്കുന്നതേയില്ല.

മോഹന്‍ലാലിന്‍റെ കുട്ടിക്കളികള്‍
മോഹന്‍ലാല്‍ പതുവുപോലെ തനിക്ക് ലഭിച്ച കഥാപാത്രത്തെ ഉജ്ജ്വലമാക്കി. അദ്ദേഹത്തിന്‍റെ അനായാസമായ അഭിനയമികവിന്‍റെ മികച്ച ഉദാഹരണമായി റണ്‍ ബേബി റണ്ണിനെ ഭാവിയിലും ഉയര്‍ത്തിക്കാട്ടാം. മോഹന്‍ലാലും അമലാ പോലും ഒത്തുള്ള രംഗങ്ങള്‍, മോഹന്‍ലാല്‍ - ബിജുമേനോന്‍ കോമ്പിനേഷന്‍ സീനുകള്‍ എന്നിവയാണ് സിനിമയില്‍ കോമഡി ജനിപ്പിക്കുന്നത്.

എന്നാല്‍ വേര്‍പിരിഞ്ഞ് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുമ്പോഴുള്ള മോഹന്‍ലാലിന്‍റെ പെര്‍ഫോമന്‍സ് അത്ര വിശ്വാസ്യമാകുന്ന തരത്തില്‍ കണ്‍സീവ് ചെയ്യാന്‍ ജോഷിക്ക് കഴിഞ്ഞോ എന്ന് സംശയം. മോഹന്‍ലാല്‍ ആ രംഗങ്ങളില്‍ പലപ്പോഴും കുട്ടിക്കളിയാണ് നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അകന്നുമാറിപ്പോയ പ്രണയിനിയെ വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഒരു നായകന്‍ ഇങ്ങനെയൊക്കെ പെരുമാറുമോ?

ബിജുമേനോന്‍ തന്‍റെ മുന്നേറ്റം ഈ സിനിമയിലും തുടര്‍ന്നു. അദ്ദേഹം സ്ക്രീനില്‍ വരുമ്പോഴെല്ലാം തിയേറ്ററില്‍ നിറഞ്ഞ കൈയടിയാണ്. മോഹന്‍ലാലിന്‍റെയും ബിജുവിന്‍റെയും സംഭാഷണങ്ങള്‍ ചിരിയുടെ മഴ പെയ്യിച്ചു. അമലാ പോള്‍ തന്‍റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.

എന്നാല്‍ വില്ലന്‍‌മാരായി സിദ്ദിക്കും സായികുമാറും നിരാശപ്പെടുത്തി. ഇരുവരും പഴയ ട്രാക്കില്‍ നിന്ന് പുറത്തുകടന്നില്ല. ഷമ്മി തിലകന്‍, വിജയരാഘവന്‍ എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാനുണ്ടായില്ല.

ആറ്റുമണല്‍പ്പായയില്‍.
രതീഷ് വേഗയാണ് ‘റണ്‍ ബേബി റണ്‍’ മ്യൂസിക്കല്‍ അനുഭവമാക്കുന്നത്. മോഹന്‍ലാലിന്‍റെ ശബ്ദത്തിലുള്ള ‘ആറ്റുമണല്‍പ്പായയില്‍...’ ഗാനം ഗംഭീരമായി. എന്നാല്‍ പശ്ചാത്തലസംഗീതം അത്ര മെച്ചമായില്ല.

ആര്‍ ഡി രാജശേഖറിന്‍റെ ക്യാമറാവര്‍ക്ക് ആണ് ഈ സിനിമയില്‍ എടുത്തുപറയേണ്ട ഒരു കാര്യം. ‘കാക്ക കാക്ക’ എന്ന സിനിമയ്ക്ക് ശേഷം ആര്‍ ഡിയുടെ ഒരു ആരാധികയായിത്തീര്‍ന്നു എന്നുപറഞ്ഞാല്‍ മതിയല്ലോ. മറ്റ് ജോഷി ചിത്രങ്ങളില്‍ നിന്ന് റണ്‍ ബേബി റണ്‍ വേറിട്ട് നില്‍ക്കുന്നത് ആര്‍ ഡിയുടെ ഛായാഗ്രഹണ മികവുകൊണ്ടാണ്. ഇത്രയും സ്റ്റൈലിഷായ ദൃശ്യങ്ങളുള്ള ഒരു സിനിമ സമീപകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടില്ല.

മോഹന്‍ലാലിന്‍റെയും അമലാ പോളിന്‍റെയും ബിജു മേനോന്‍റെയും കഥാപാത്രങ്ങളുടെ ബാലന്‍സ് നിലനിര്‍ത്താന്‍ ശ്രദ്ധിച്ചപ്പോല്‍ മറ്റ് കഥാപാത്രങ്ങള്‍ കൈവിട്ടുപോയതാണ് സച്ചിയുടെ ഈ തിരക്കഥയുടെ പോരായ്മ. എന്നാല്‍ ജോഷി ആ പാളിച്ച അനിതരസാധാരണമായ കൈയടക്കത്തോടെ പരിഹരിച്ചു. ഇത് ഒരു മോഹന്‍ലാല്‍ സിനിമ എന്നതിനേക്കാള്‍ ഒരു ടിപ്പിക്കല്‍ ജോഷിച്ചിത്രമായി മാറുന്നതും അതുകൊണ്ടാണ്.