‘റണ്‍ ബേബി റണ്‍‘ എന്ന സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ്. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ ചിത്രം എട്ടുകോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്. ദിലീപിന്‍റെ ‘മായാമോഹിനി’യെ റണ്‍ ബേബി റണ്‍ പിന്നിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.
റണ്‍ ബേബി റണ്‍ എന്ന സിനിമ എങ്ങനെയുണ്ടായി? ചില മാധ്യമങ്ങള്‍ പറയുന്നു ‘ഐ ലവ് ട്രബിള്‍’ എന്ന സിനിമയില്‍ നിന്ന് തിരക്കഥാകൃത്ത് സച്ചി പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന്. എന്നാല്‍ സച്ചി പറയുന്നത് അതൊന്നുമല്ല. ഒരു വാചകത്തില്‍ നിന്നാണ് റണ്‍ ബേബി റണ്‍ എന്ന സിനിമ ഉണ്ടായതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
“ഒരു ഇറാനിയന്‍ ഫിലിമിന്‍റെ സബ് ടൈറ്റിലില്‍ തെളിഞ്ഞ ‘IT WAS ONLY A REAHERSAL OF CRIME' എന്ന വാചകത്തില്‍ നിന്നാണ് റണ്‍ ബേബി റണ്‍ എന്ന കഥയുടെ സ്പാര്‍ക്ക് ലഭിക്കുന്നത്. പിന്നീട് ചാനലിന്‍റെ ബാക്‍ഡ്രോപ്പില്‍ കഥ പറയാന്‍ ഒരുപാട് ഹോംവര്‍ക്കുകള്‍ നടത്തി. അങ്ങനെയാണ് റണ്‍ ബേബി റണ്ണിന്‍റെ തുടക്കം” - സച്ചി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
ജോഷിക്ക് സീറ്റുകിട്ടിയില്ല, സ്റ്റൂളില്‍ ഇരുന്ന് കണ്ടു!
റണ്‍ ബേബി റണ്‍ റിലീസ് ദിനത്തില്‍ സെക്കന്‍റ്‌ഷോയ്ക്ക് എറണാകുളം സരിതാ തിയേറ്ററിലാണ് സംവിധായകന്‍ ജോഷിയും തിരക്കഥാകൃത്ത് സച്ചിയും സിനിമ കാണാനെത്തിയത്. എന്നാല്‍ അവര്‍ എത്തുമ്പോള്‍ ഹൌസ് ഫുള്‍ ആയിരുന്നു. ജോഷി ഡോറിനടുത്ത് ഒരു സ്റ്റൂളിലിരുന്നും സച്ചി നിന്നും സിനിമ കണ്ടു!
ഈ സിനിമയിലെ എല്ലാ സീനുകളും പലതവണ കണ്ടതാണെങ്കിലും ജോഷിയും സച്ചിയും ആസ്വദിച്ചുതന്നെയാണ് തിയേറ്ററില്‍ സിനിമ കണ്ടത്. “പല സീനുകളിലും ജോഷി സാര്‍ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. വലിയ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്” - സച്ചി പറയുന്നു.
പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ടത് വലിയ ഒരു അനുഭവമായിരുന്നു എന്നും സച്ചി വ്യക്തമാക്കി.
മോഹന്‍ലാല്‍ പറഞ്ഞു “ബ്രില്യന്‍റ് സ്ക്രിപ്റ്റ്” !
മൂകാംബികയില്‍ വച്ചാണ് സച്ചി റണ്‍ ബേബി റണ്‍നിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കുന്നത്. ഒമ്പതു ദിവസത്തോളം അവിടെ താമസിച്ച് ചിത്രത്തിന്‍റെ രണ്ടാം പകുതി എഴുതിത്തീര്‍ത്തു. പിന്നീട് സംവിധായകന്‍ ജോഷിക്ക് തിരക്കഥ വായിക്കാന്‍ കൊടുത്തു.
രാത്രി പത്തുമണിക്ക് ശേഷം സാധാരണയായി ജോഷി ആരെയും ഫോണില്‍ വിളിക്കാറില്ല. എന്നാല്‍ ‘റണ്‍ ബേബി റണ്‍’ തിരക്കഥ വായിച്ചുതീര്‍ത്തുകഴിഞ്ഞ് രാത്രി പതിനൊന്നു മണിക്ക് ശേഷം ജോഷി സച്ചിയെ വിളിച്ചു. “ഗംഭീരം, ബ്രില്യന്‍റ് സ്ക്രിപ്റ്റ്” എന്നാണ് ജോഷി പറഞ്ഞത്.
പിന്നീട് മോഹന്‍ലാലിനെ സച്ചി തിരക്കഥ വായിച്ചുകേള്‍പ്പിച്ചു. അപ്പോള്‍ അദ്ദേഹവും പറഞ്ഞത് ഇതുതന്നെ - “ബ്രില്യന്‍റ് സ്ക്രിപ്റ്റ്” !
FROM malayalam.webdunia.com