9/29/12

മോഹന്‍ലാല്‍ ‘മിസ്റ്റര്‍ ഫ്രോഡ്’, ഷൂട്ടിംഗ് റഷ്യയില്‍!

 


ഗ്രാന്‍റ്‌മാസ്റ്ററിന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്നു. ‘മിസ്റ്റര്‍ ഫ്രോഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ബി ഉണ്ണികൃഷ്ണന്‍ മലയാളം വെബ്‌ദുനിയയെ അറിയിച്ചു.

‘One Man... Many Faces' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. ഏറെ നെഗറ്റീവ് ഷേഡുകളുള്ള ഒരു കഥാപാത്രത്തെയായിരിക്കും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. റഷ്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലാണ് ഈ സിനിമ ചിത്രീകരിക്കുക. വന്‍ ബജറ്റില്‍ ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡ് നിര്‍മ്മിക്കുന്നത് എ വി അനൂപ് ആണ്.

ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിരിച്ചുകൊണ്ട് ചതിക്കുന്ന, കൌശലക്കാരനായ ഒരു മനുഷ്യനായാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. വന്‍ താരനിരയാണ് ഈ സിനിമയില്‍ അണിനിരക്കുന്നത്. ഐ ലവ് മി എന്ന തന്‍റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനൊപ്പം ബി ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ മിസ്റ്റര്‍ ഫ്രോഡിന്‍റെ വണ്‍‌ലൈന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

ലോക്‍പാല്‍, ആറുമുതല്‍ അറുപതുവരെ, ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍ എന്നിവയാണ് മോഹന്‍ലാലിന്‍റെ വരുന്ന ചിത്രങ്ങള്‍. സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന് ശേഷം 2013 മാര്‍ച്ചില്‍ മിസ്റ്റര്‍ ഫ്രോഡ് ചിത്രീകരണം ആരംഭിക്കാനാണ് ബി ഉണ്ണികൃഷ്ണന്‍ തീരുമാനിച്ചിരിക്കുന്നത്